![](/wp-content/uploads/2021/04/fire.jpg)
മസ്‌കറ്റ്: ഒമാനില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിന്റെ കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നു. സീബ് വിലായത്തിലെ മവേല മേഖലയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ തീപ്പിടുത്തമുണ്ടായിരിക്കുന്നത്.
സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ച് തീ നിയന്ത്രണവിധേയമാക്കി. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി .
Post Your Comments