Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് യുണൈറ്റഡ് ബ്രൈറ്റണിനെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയത്. യുവതാരങ്ങളായ റാഷ്‌ഫോർഡും ഗ്രീൻവുഡുമാണ് യുണൈറ്റഡിന്റെ വിജയ ഗോളുകൾ നേടിയത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെൽബാക്കിലൂടെ 13-ാം മിനുട്ടിൽ യുണൈറ്റഡ് ആരാധകരെ ആശങ്കയിലാഴ്ത്തി ബ്രൈറ്റണിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ ബ്രൈറ്റണിനായി.

62-ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി ബോക്സിൽ നിന്ന് നൽകിയ പന്ത് വലയിൽ എത്തിച്ച് യുണൈറ്റഡിന് സമനില നേടിക്കൊടുത്തു. തുടർന്ന് നിരന്തരം ആക്രമണം നടത്തിയ യുണൈറ്റഡ് 83-ാം മിനുട്ടിൽ പോഗ്ബ നൽകിയ പാസിൽ മികച്ചൊരു ഹെഡറിലൂടെ ഗ്രീൻവുഡ്‌ ബ്രൈറ്റണിന്റെ വലത്തുളച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button