KeralaNattuvarthaLatest NewsNews

‘വോട്ടവകാശം വിവേകപൂർവ്വം വിനിയോഗിക്കണം’; മുഖ്യമന്ത്രി

വോട്ടവകാശം വിവേകപൂർവ്വം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകണം ഓരോരുത്തരോടേയും വോട്ട്. പ്രചരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം. നിര്‍ണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻറെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.

പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികള്‍ എല്ലാവരും ഉപയോഗിച്ചു. ബോര്‍ഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്.

വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്ബോള്‍ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം. അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം.

നമ്മുടെ നാടിനെ ഹരിതകേരളമായി നമുക്ക് നിലനിര്‍ത്താം. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം. നാടിനു വേണ്ടിയുള്ള ഈ മുന്‍കൈ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഉണ്ടാകണം എന്നഭ്യര്‍ത്ഥിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button