നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ സ്വാധീനിക്കാൻ വിവിധ രീതികളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ചവറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി മദ്യ വിതരണം നടത്തുന്നതായി യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. വിഡിയോ ദൃശ്യങ്ങൾ സഹിതമാണു പരാതി.
സ്ഥാനാർഥിയുടെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലുകൾ വഴി ടോക്കൺ നൽകി മദ്യം വിതരണം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. ഇതു കൂടാതെ വാഹനങ്ങളിൽ മദ്യം എത്തിച്ചു നൽകുന്നുണ്ടെന്നും ഷിബു ബേബി ജോണിന്റെ പരാതിയിൽ ആരോപിക്കുന്നു.
Post Your Comments