മുംബൈ: മുൻ ഗുജറാത്ത് ഡി.ജി.പി ഷാബിൽ ഹുസൈൻ ഷെഖദാം ഖണ്ഡ്വാവാലയ്ക്ക് പുതിയ ചുമതല നൽകി ബിസിസിഐ. അഴിമതി വിരുദ്ധ സമിതിയുടെ തലവനായാണ് ബി.സി.സി.ഐ അദ്ദേഹത്തെ നിയമിച്ചത്.
അജിത് സിംഗിന് പകരമാണ് ഷാബിൽ ഹുസൈനെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായി നിയമിച്ചിരിക്കുന്നത്. 2018 ഏപ്രിൽ മുതൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായിരുന്നു അജിത് സിംഗ്. മാർച്ച് 31-നാണ് അജിത് സിംഗന്റെ കാലാവധി അവസാനിച്ചത്.
1973 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിർ ഹുസൈൻ 2010 ഡിസംബറിലാണ് ഗുജറാത്ത് ഡി.ജി.പി സ്ഥാനത്തു നിന്ന് വിരമിക്കുന്നത്.
Post Your Comments