ധാക്ക: ബംഗ്ലാദേശിൽ യാത്രക്കാരുമായി നീങ്ങിയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ച് മറിഞ്ഞ് 26 പേർ മരിച്ചു. ഷിതാലക്ഷ്യ നദിയിൽ ഞായറാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. നൂറോളം യാത്രക്കാരുമായി നീങ്ങിയ കടത്തുബോട്ട് എതിരെവന്ന കാർഗോ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു ഉണ്ടായത്.
അഞ്ചു പേരുടെ മൃതദേഹം ഞായറാഴ്ചയും 21 പേരുടേത് തിങ്കളാഴ്ചയുമാണ് കണ്ടെടുത്തിരിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന 60ഓളം പേർ നീന്തിരക്ഷപ്പെടുകയായിരുന്നു ഉണ്ടായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏഴംഗ സമിതിയെ ജില്ല മജിസ്ട്രേറ്റ് നിയോഗിക്കുകയുണ്ടായി. അപകടത്തിന് കാരണക്കാരായ കാർഗോ ബോട്ട്, ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷപ്പെട്ടിരുന്നു. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Post Your Comments