KeralaLatest NewsNewsEducation & Career

ജേർണലിസം കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ; സംസ്ഥാന സർക്കാർ സ്ഥാപനമായ സി ഡിറ്റിന്റെ മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്പ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രഫി എന്നി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ഡിപ്ലോമ കോഴ്സിന് പ്ലസ്ടുവും സർട്ടിഫിക്കറ്റ് കോഴ്സിന് എസ് എസ് എൽ സിയുമാണ് യോഗ്യത വേണ്ടത്. കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 18. താല്പര്യമുള്ളവർ സി ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ 0471 27 219 17, 9388 94 2802, 8547 720167

 

shortlink

Related Articles

Post Your Comments

Related Articles


Back to top button