Latest NewsKeralaNewsCrime

പ്രസാദിന്റെ കൊലപാതകം; പ്ര​തി​ക​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം

കൊ​ല്ലം: കു​ണ്ട​റ പ​ട​പ്പ​ക്ക​ര​യി​ലെ പ്ര​സാ​ദി​നെ (29) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​വും കോടതി വിധിച്ചിരിക്കുന്നു. പ​ട​പ്പ​ക്ക​ര വ​ലി​യ​പ​ള്ളി​ക്കു​മു​ന്നി​ൽ ഉ​ണ്ണി​യേ​ശു​വി​െൻറ കു​രി​ശ്ശ​ടി​യി​ൽ ചേ​ർ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തൊ​ഴി​ലാ​ളി​യാ​യ പ്ര​സാ​ദി​നെ പ്ര​തി​ക​ളാ​യ ജോ​ൺ​സ​ണും ടൈ​റ്റ​സും​ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഉണ്ടായത്.

കൊ​ല്ലം ജി​ല്ല കോ​ട​തി-​നാ​ല്​ ജ​ഡ്ജി അ​ജി​കു​മാ​റാ​ണ് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും യ​ഥാ​ക്ര​മം 25,000 രൂ​പ​യും 15,000 രൂ​പ​യും പി​ഴ ശി​ക്ഷ​യും വി​ധി​ച്ചിരിക്കുന്നത്. 2010 സെ​പ്​​റ്റം​ബ​ർ ആ​റി​നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉണ്ടായിരിക്കുന്നത്. ഇ​റ​ച്ചി​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന ജോ​ൺ​സ​ണും ടൈ​റ്റ​സും വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. രാ​ത്രി 11.45 ഒാ​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ്​ ക​ഴി​ഞ്ഞി​റ​ങ്ങി​യ പ്ര​സാ​ദ് സ​ഹോ​ദ​ര​ൻ സ​ജി​യോ​ടും ബ​ന്ധു​വാ​യ അ​നി​മോ​നോ​ടു​മൊ​പ്പം പ​ട​പ്പ​ക​ര കു​രി​ശ്ശ​ടി​യി​ൽ ക​യ​റി വ​ഞ്ചി​യി​ൽ നേ​ർ​ച്ച​യി​ട്ട് പ്രാത്ഥിച്ചുകൊണ്ട് നിൽക്കവേ ജോ​ൺ​സ​ൻ കു​ത്തു​ക​യാ​യി​രു​ന്നു ഉണ്ടായത്. ടൈ​റ്റ​സ് ആ​ണ്​ ക​ത്തി കൈ​മാ​റി​യ​ത്.

ജോ​ൺ​സ​െൻറ ക​ട​യി​ലെ ഇ​റ​ച്ചി​വെ​ട്ട് തൊ​ഴി​ലാ​ളി ജോ​ലി ഉ​പേ​ക്ഷി​ച്ച​ശേ​ഷം സു​ഹൃ​ത്താ​യ പ്ര​സാ​ദി​െൻറ സ​ഹാ​യ​ത്താ​ൽ ഇ​റ​ച്ചി​ക്ക​ട തു​ട​ങ്ങി​യ​താ​ണ്​ പ്ര​കോ​പ​ന​മാ​യ​ത്. പ്ര​സാ​ദി​െൻറ പി​താ​വി​െൻറ പ​ത്താം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം നടന്നിരിക്കുന്നത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ര​മ​ന സി. ​കെ. സൈ​ജു, അ​ഡ്വ. സോ​ന.​പി.​രാ​ജ്, മീ​നു​ദാ​സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button