Latest NewsIndiaNews

വിദ്യാര്‍ത്ഥിനികളെ ന​ഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സെക്സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരന്‍ പിടിയിൽ

ഭരത് ഖട്ടാർ എന്ന ഇരുപത്തിയഞ്ചുകാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.

ന്യൂഡല്‍ഹി: വ്യാജ നഗ്ന ചിത്രങ്ങള്‍ കാട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി സെക്സ് ചാറ്റിന് പ്രേരിപ്പിക്കുന്ന യുവാവ് പിടിയില്‍. ‍ഡല്‍ഹിയിലാണ് സംഭവം. ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ഭരത് ഖട്ടാർ എന്ന ഇരുപത്തിയഞ്ചുകാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.

ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെൺകുട്ടികളെ സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച്‌ ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നഗ്‌ന ചിത്രങ്ങള്‍ ഒഴിവാക്കണമെങ്കില്‍ സെക്‌സ് ചാറ്റിങ്ങിനും വീഡിയോ കോളിനും സഹകരിക്കണമെന്നുമാണ് ഇയാൾ ആവശ്യപ്പെടുന്നത്. ഭീഷണിയും മാനഹാനിയും ഭയന്ന് മിക്കവരും ഇത്തരം കേസുകളിൽ പരാതി നല്‍കാറില്ലെന്നും പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button