Latest NewsIndiaNews

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; പെണ്‍കുട്ടിയുടെ 7 വയസായ സഹോദരനെ കൊലപ്പെടുത്തി, 24കാരന്‍ പിടിയില്‍

നോയിഡ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ 7 വയസായ സഹോദരനെ കൊലപ്പെടുത്തി. സംഭവത്തില്‍ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആണ് സംഭവം. നഗരത്തിലെ മഹാമയ ഫ്‌ലൈഓവറിനു കീഴിലുള്ള കുഴിക്ക് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അന്ന് വൈകുന്നേരം തന്നെ കുട്ടിയെ തിരിച്ചറിയുകയും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു. അതിനുശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

അന്വേഷണത്തിനിടെ, ഇരയുടെ കുടുംബം താമസിക്കുന്ന അതേ ചലെര ഗ്രാമത്തിലെ ബാബു എന്ന യുവാവിന്റെ പേര് പുറത്തുവന്നിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള അഭ്യര്‍ത്ഥന അവര്‍ നിരസിച്ചതായി ആണ്‍കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞുവെന്ന് നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് എസ് പറഞ്ഞു.

സംഭവം പുറത്തുവന്നതു മുതല്‍ ബാബു ഒളിവിലായിരുന്നു. എന്നാല്‍ സെക്ടര്‍ 39 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച സെക്ടര്‍ 44 വച്ച് പിടികൂടുകയായിരുന്നു. കുട്ടിയെ ഫ്‌ലൈഓവറിനടിയിലെത്തിച്ച് വെള്ളം നിറച്ച കുഴിയില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പിന്നീട് പ്രതി സമ്മതിച്ചു. മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട സംഭവമാണ് ഇക്കാര്യം ചെയ്തതെന്ന് ഡിസിപി പറഞ്ഞു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ ബാബുവിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് 302, 201 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ ജയിലിലേക്ക് അയച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button