ഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്എഐനുവേണ്ടി ചാരപ്പണി ചെയ്തെന്ന കുറ്റത്തിന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മറവാഹയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വാട്സ്ആപ്പിലൂടെ ചില രഹസ്യരേഖകളും ഫോട്ടോകളും ഐഎസ്ഐ അധികൃതര്‍ക്ക് അയച്ചുകൊടുത്തതായാണ് പറയുന്നത്.
Also Read സൗദിയില്‍ പ്രവാസി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു ; ഒരാള്‍ കസ്റ്റഡിയില്‍
ഹണിട്രാപ്പ് വഴിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ പാക് ചാരസംഘടന വലയില്‍ വീഴ്ത്തിയതെന്നാണ് പറയുന്നത്. ഐഎസ്ഐ ഉന്നതരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥനെയും ഫ്രണ്ട് ആയി ചേര്‍ത്തിരുന്നു. പിടിയിലായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഐ.എ.എഫ് ഉദ്യോഗസ്ഥനെതിരെ സെക്രട്ട്‌സ് ആക്ട് 3, 5 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മാര്‍വാഹയുടെ ഫോണ്‍ പിടികൂടി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Post Your Comments