തിരുവനന്തപുരം: നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. നേമത്ത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. നേമം ബിജെപിയുടെ ഗുജറാത്താണെന്ന കുമ്മനം രാജശേഖരന്റെ നിലപാടിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Read Also: മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ടു വരുമെന്ന് തോന്നുന്നില്ല: മുഖ്യമന്ത്രി
കൂടാതെ ജാതി തിരിച്ചല്ല എല്‍ ഡി എഫ് വോട്ട് പിടിക്കുന്നത്. എല്‍ ഡി എഫിന്റെ തുടഭരണത്തിനും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരായാണ് വോട്ട് ചോദിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ആളുകളുടേയും വോട്ടുകള്‍ തങ്ങള്‍ക്ക് വേണം. സി പി എമ്മും ബി ജെ പിയും തമ്മിലാണ് മത്സരം. മുരളീധരന്‍ വന്നതോടെ കോണ്‍ഗ്രസിനകത്ത് വലിയ ഗ്രൂപ്പ് തര്‍ക്കമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് താന്‍ അത് പറയുന്നത് ശരിയല്ല. കുറച്ച് കഴിയുമ്പോള്‍ മുരളീധരന്‍ തന്നെ അത് പറയുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. മൂന്ന് മുന്നണികളും ഇപ്പോള്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. അടിയൊഴുക്കുകളെപ്പറ്റി വോട്ടെണ്ണല്‍ ദിവസം മാത്രമേ പറയാന്‍ സാധിക്കുകയുളളൂ. കഴിഞ്ഞ പ്രാവശ്യം തിരഞ്ഞെടുപ്പ് ദിവസമല്ലേ കോണ്‍ഗ്രസ് ക്യാമ്പുകളെല്ലാം മരവിച്ചത് നമ്മള്‍ കണ്ടതെന്നും ശിവന്‍കുട്ടി ചോദിച്ചു.
Post Your Comments