KeralaLatest NewsNews

അയ്യപ്പഭക്തരോട് ക്രൂരത കാണിച്ച ദേവസ്വം മന്ത്രിക്ക് ദാദാസാഹേബ് അവാർഡ് നൽകണം ; കടകംപള്ളിക്കെതിരെ ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. അയ്യപ്പഭക്തരോട് ക്രൂരത കാണിച്ച ദേവസ്വം മന്ത്രിക്ക് ദാദാസാഹേബ് അവാർഡ് നൽകണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പാർട്ടിക്ക് പോലും കടകംപള്ളിയെ വേണ്ടാത്തതിന് ഉദാഹരണമാണ് പ്രചരണത്തിന് സിപിഎമ്മിന്റെ കേന്ദ്രനേതാക്കൾ മണ്ഡലത്തിൽ എത്താത്തതെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു.

1300 കോടി രൂപയുടെ സഹായം പ്രധാനമന്ത്രി കഴക്കൂട്ടത്തിനായി നൽകി. എന്നാൽ നാടിൻ്റെ വികസനത്തിനോ യുവാക്കൾക്ക് ജോലി നൽകാനോ സ്ഥലം എംഎൽഎയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ തയ്യാറായില്ല. പകരം അവരെ വിമർശിക്കാനാണ് മന്ത്രി ശ്രമിച്ചത്. വിശ്വാസികളെ പിന്നിൽ നിന്ന് കുത്തിയത് തെറ്റായി എന്ന് ഏറ്റുപറയാൻ തയ്യാറാകണമെന്നും ശോഭ പറഞ്ഞു.

Read Also  :  നമ്പി നാരായണന്റെ അനധികൃത അറസ്റ്റ് റിപ്പോർട്ട് സുപ്രീം കോടതി നിയോഗിച്ച പാനൽ സമർപ്പിച്ചു, കണ്ടെത്തലുകൾ ഇങ്ങനെ

കഴക്കൂട്ടത്തെ സ്റ്റേഡിയം പ്രധാനമന്ത്രിയുടെ പരിപാടിയോടെ മോശമാക്കിയെന്ന കടകംപള്ളിയുടെ ഫേസ് ബുക്ക് പോസ്റ്റ് സ്വന്തം തെറ്റ് മറക്കാനെന്നായിരുന്നു ശോഭ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button