KeralaLatest NewsNews

സി.പി.എം മുക്തഭാരതം എന്നു പറയാതെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന് മോദി പറയുന്നത് എന്തുകൊണ്ട് ? ചോദ്യവുമായി രാഹുല്‍ ഗാന്ധി

കോഴിക്കോട്: സി.പി.എം മുക്തഭാരതം എന്നു പറയാതെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന് മോദി പറയുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി ദേശീയ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. മോദിക്കു സി.പി.എമ്മുമായല്ല, കോണ്‍ഗ്രസുമായാണ് പ്രശ്‌നമെന്ന് രാഹുല്‍ പറഞ്ഞു.

Read Also : ‘ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്, ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താൻ’; ശശി തരൂർ

പോകുന്ന സ്ഥലത്തെല്ലാം പ്രധാനമന്ത്രി പറയുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസ് മുക്ത ഭാരതം എന്നാണ് പറയുന്നത്. രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും അദ്ദേഹം അതുതന്നെ പറയും. എന്തുകൊണ്ടാണ് പ്രധാനമന്ത്രി സി.പി.എം മുക്ത ഭാരതം എന്ന് പറയാത്തത്? -രാഹുല്‍ ചോദിച്ചു.

പ്രധാനമന്ത്രി ഒരിക്കലും സി.പി.എം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഇടതുമുന്നണിയുമായി ഒരു പ്രശ്‌നവുമില്ല. അദ്ദേഹത്തിന് കോണ്‍ഗ്രസുമായാണ് പ്രശ്‌നമെല്ലാം.

കോണ്‍ഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്നവരാണ് തങ്ങള്‍ക്ക് ഭീഷണിയെന്ന് ആര്‍.എസ്.എസിന് അറിയാം. അവരെ പോലെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇടതുപക്ഷമെന്നും ആര്‍.എസ്.എസിനറിയാം- രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button