Latest NewsIndiaNews

മൂന്ന് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് രാഹുൽ ഗാന്ധി

കണ്ണൂര്‍ : മൂന്ന് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. ഐക്യവും സ്‌നേഹവും സാഹോദര്യവുമാണ് യുഡിഎഫ് ഉയര്‍ത്തി കാട്ടുന്നത്. എല്‍ഡിഎഫും ആര്‍എസ്‌എസും സമൂഹത്തില്‍ വിദ്വേഷവും പകയും പടര്‍ത്തുകയാണ്. ഇതിലൊന്ന് രാജ്യത്തെ വിഭജിക്കുന്നതും മറ്റേത് കേരളത്തേത് വിഭജിക്കുന്ന രാഷ്ട്രീയമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആലക്കോട് അരങ്ങം ശിവക്ഷേത്ര മൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനങ്ങൾ തല്ലിത്തകർത്തു ; വീഡിയോ 

യുഡിഎഫ് അക്രമത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളും അക്രമത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെതിരായുള്ള ആശയ പോരാട്ടത്തിനിടെ ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരാളാണ് വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്നത്. അവര്‍ ഇടതുപക്ഷക്കാരായിരുന്നു. എന്നിട്ടും അവര്‍ കൊലക്കത്തിക്കിരയായി. യുഡിഎഫ് വിദ്വേഷത്തെ സ്‌നേഹം കൊണ്ടും അക്രമത്തെ സമാധാനം കൊണ്ടും നേരിടും. യുഡിഎഫ് വിജയിച്ചാല്‍ വിപ്ലവകരമായ നടപടികള്‍ സ്വീകരിക്കും. ഇത് കേരളത്തെ മാറ്റിമറിക്കുന്നതായിരിക്കും. തൊഴിലില്ലായ്മയും സാമ്ബത്തിക പ്രതിസന്ധിയുമാണ് കേരളത്തിലെ പ്രധാന പ്രശ്‌നങ്ങള്‍. സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കിലോയ്ക്ക് 250 രൂപ തറവില നിശ്ചയിക്കും, രാഹുല്‍ ഗാന്ധി പറഞ്ഞു.

“ന്യായ് പദ്ധതിയാണ് നമ്മുടെ പ്രധാന ആശയം. സാധാരണക്കാര്‍ക്ക് ആറായിരം രൂപ പ്രതിമാസവും പ്രതിവര്‍ഷം 72,000 രൂപ എത്തിക്കുന്നതാണ് പദ്ധതി. കര്‍ഷകര്‍, തൊഴിലാളികള്‍, വിധവ, മല്‍സ്യത്തൊഴിലാളി എന്നതൊന്നും പ്രശ്‌നമല്ല. നിങ്ങളില്‍ പാവപ്പെട്ടവരുണ്ടെങ്കില്‍ പണം ലഭിച്ചിരിക്കും. നിങ്ങള്‍ ദാരിദ്ര്യരേഖയില്‍ നിന്നും മുന്നോട്ടു കടക്കുന്നതു വരെ ഇത് തുടരും. ദാരിദ്ര്യം തുടച്ചു നീക്കുന്ന പദ്ധതിയായിരിക്കും ഇത്.കേരളത്തിലെ സമ്ബദ്ഘടനക്കുള്ള ഇന്ധനമായി മാറും ന്യായ് പദ്ധതി”, അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യ സുരക്ഷാ നിയമവും രാജ്യത്ത് കൊണ്ടുവന്നതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. അതുപോലെ ആലോചിച്ചാണ് ന്യായ് പദ്ധതിയും ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതോടെ കേരളം ഇന്ത്യക്ക് തന്നെ മാതൃകയായി തീരും. ഇത് നിങ്ങളോട് പറയാനാണ് ഞാന്‍ ഇവിടെ വന്നത്. അതിനാലാണ് ഇവിടെ ലഭിച്ച 45 മിനുട്ട് സമയം ഇടതുപക്ഷത്തെ വിമര്‍ശിച്ച്‌ ഞാന്‍ കളയാന്‍ ആഗ്രഹിക്കാതിരുന്നത്. നിങ്ങളുടെ മുന്നില്‍ വോട്ടഭ്യര്‍ത്ഥനയുമായി എത്തുന്ന ഇടതുപക്ഷക്കാരോട് നിങ്ങള്‍ ഒരു ചോദ്യം ചോദിക്കണം.യു.ഡി.എഫ് കൃത്യമായ ഒരു പദ്ധതിയുമായാണ് എത്തിയിരിക്കുന്നത്. കേരളത്തിലെ മൂന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപകല്‍പ്പന ചെയ്ത പദ്ധതി. എന്താണ് നിങ്ങളുടെ പദ്ധതിയെന്ന് ഇടതി നോട് ചോദിക്കണം. ഞാന്‍ ഉറപ്പുപറയുന്നു. അവര്‍ക്ക് ഇതിനൊരു ഉത്തരം ഉണ്ടാവില്ല. അവര്‍ക്ക് ജനങ്ങളെ ഭിന്നിപ്പിക്കാനറിയാം. വിദ്വേഷം പടര്‍ത്താന്‍ അറിയാം. പക്ഷേ, ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കാന്‍ ഇടതിന് ആവില്ല. കേരളം ആഗ്രഹിക്കുന്നത് വര്‍ത്തമാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. അതാണ് യുഡിഎഫ് വാക്കു തരുന്നതെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button