Latest NewsKeralaNews

ഇ.ശ്രീധരനെ പരിഹസിച്ച രഞ്ജി പണിക്കര്‍ക്ക് ഇപ്പോള്‍ നാവനങ്ങുന്നില്ല, കാരണം മോഹന്‍ ലാലിന്റെ ആ വാക്കുകള്‍ തന്നെ

തിരുവനന്തപുരം: രാജ്യം ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന മഹാനായ പ്രതിഭ. രാജ്യത്തെ കൊങ്കണ്‍-മെട്രോ റെയിലുകളുടെ ശില്‍പ്പി. അങ്ങനെ മെട്രോമാന്‍ ഇ.ശ്രീധരനെ പറ്റി പറയാന്‍ ഒരുപാടുണ്ട്. എന്നാല്‍ ആ പ്രതിഭയെ വെറും നാലാംകിട ഡയലോഗടിച്ച് മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് രഞ്ജി പണിക്കര്‍ അപമാനിച്ചു. ഇ. ശ്രീധരന്‍ എന്ന മഹാപ്രതിഭ വെറും ഊതിവീര്‍പ്പിച്ച ബലൂണാണെന്ന് പരിഹസിച്ചപ്പോള്‍ കേരളത്തിന്റെ മനസാക്ഷിയ്ക്ക് മുറിവേറ്റു.

Read Also : കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പ്, കുമ്മനത്തിനായി കൂട്ടയോട്ടം നടത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്

എന്നാല്‍ പത്മശ്രീ മോഹന്‍ലാല്‍ ഇ. ശ്രീധരന്‍ എന്ന അത്ഭുത പ്രതിഭയെ ലളിതമായ വാക്കുകളില്‍ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ കേരളം ഒന്നടങ്കം ആ വാക്കുകള്‍ക്ക് ചെവികൊടുത്തു. ഇന്ന് ഈ പ്രതിഭയുടെ കൂടെയാണ് കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button