COVID 19Latest NewsIndiaNews

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗം ബാധിച്ചത് 49,447 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് അര ലക്ഷത്തിന് അടുത്താണ് കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,447 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

ഇന്ന് 277 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 55,656 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,821 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 4,01,172 പേരാണ് ചികിത്സയില്‍. 24,95,315 പേര്‍ക്കാണ് ആകെ രോഗ മുക്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ മാത്രം 9,090 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 5,322 പേര്‍ക്കാണ് രോഗ മുക്തി. 27 പേര്‍ മരിച്ചു. നിലവില്‍ മുംബൈ നഗരത്തില്‍ മാത്രം 62,187 ആക്ടീവ് കേസുകള്‍. 3,66,365 പേര്‍ക്കാണ് മുംബൈയില്‍ രോഗ മുക്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button