വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമായ നെല്ലിക്ക മുടിയ്ക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. മുടിയ്ക്ക് കറുപ്പ് നല്‍കാനും മുടിയുടെ നരയെന്ന പ്രശ്‌നം ഒഴിവാക്കാനും മുടി നല്ലതു പോലെ വളരാനുമെല്ലാം ഏറെ ഗുണകരമാണ് നെല്ലിക്ക. മുടിയുടെ ആരോഗ്യത്തിനായി നെല്ലിക്ക കൊണ്ടുള്ള ഹെയർ പാക്കുകൾ പരിചയപ്പെടാം.
അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റ്സ്, വിറ്റമിൻ ബി 6, പ്രോട്ടീൻസ്, ബീറ്റ കരോട്ടിൻ, ഫൈബർ, അമിനോ ആസിഡ്, കാർബോ ഹൈഡ്രേറ്റ്സ് എന്നിവയുടെ കലവറയാണ് കറിവേപ്പില. രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചാറുതണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണക്കാരൻ താരനാണ്. രണ്ട് നെല്ലിക്കയും അൽപം തൈരുമുണ്ടെങ്കിൽ താരൻ അകറ്റാം. രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ഇതിൽ അൽപം തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. താരനകറ്റാനും മുടികൊഴിച്ചിൽ കുറയ്ക്കാനും ഈ ഹെയർപാക്ക് ഏറെ നല്ലതാണ്.
Post Your Comments