ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനാല് മത്സരങ്ങളിൽ തോൽവി അറിയാതെ വെസ്റ്റ് ബ്രോമിനെ നേരിട്ട ചെൽസിയ്‌ക്ക് നാണംകെട്ട തോൽവി. പത്തൊൻപതാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിലെ വമ്പന്മാരെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് തറപറ്റിച്ചത്. ആദ്യ പകുതിയിൽ ഗോൾ നേടിക്കൊണ്ട് പുലിസിച്ച്(27) ചെൽസിയ്‌ക്ക് ലീഡ് നേടി കൊടുത്തു. എന്നാൽ ആദ്യ പകുതി തീരാൻ ഇരിക്കെ ഇരട്ട ഗോൾ നേടിക്കൊണ്ട് മാത്യൂസ് പെരേര(45+2, 45+4) മത്സരം വെസ്റ്റ് ബ്രോമിന്റെ വരുതിയിൽ കൊണ്ടുവന്നു.
രണ്ടാം പകുതിയിൽ ചെൽസി തിരിച്ചുവരവ് നടത്തുമെന്ന് കരുതിയെങ്കിലും കാല്ലം റോബിൻസൺ (63, 90+1) ഡിയാഗ്ന്ന്റെ(68) ഗോളിൽ ചെൽസി പരാജയം സമ്മതിച്ചു. 71-ാം മിനുട്ടിൽ കിട്ടിയ അവസരം മുതലെടുത്ത മേസൻ മൗണ്ട് രണ്ടാം നേടിക്കൊണ്ട് ചെൽസിയുടെ പരാജയഭാരം കുറച്ചു. ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം മികച്ച തുടക്കം കാഴ്ചവെക്കാനെത്തിയ ചെൽസി ഇങ്ങനെ ഒരു തിരിച്ചടി ഒരിക്കലും പ്രതിക്ഷിച്ചുകാണില്ല. ഇതോടെ 30 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്താണ്.
Post Your Comments