Latest NewsNewsIndia

വികസന നേട്ടവുമായി രാജ്യം; പ്രതിദിനം 33 കിലോമീറ്റർ ദേശീയപാത

ടോൾ ബൂത്തുകളിൽ ഒരു വാഹനത്തിന്റെ കാത്തിരിപ്പു സമയം 150 സെക്കൻഡ് ആയി കുറഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ പ്രതിദിനം 33 കിലോമീറ്റർ ദേശീയപാത നിർമിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. യുപിഎ ഭരണകാലത്ത് 2 കിലോമീറ്ററായിരുന്നു. ഈ മാസം പ്രതിദിനം 40 കിലോമീറ്റർ ദേശിയപാത നിർമാണമെന്ന ലക്ഷ്യം കൈവരിക്കും. ഫാസ്ടാഗ് വന്നതോടെ 20,000 കോടി രൂപയുടെ ഇന്ധനലാഭം ഉണ്ടാകുന്നുണ്ട്. ടോൾ ബൂത്തുകളിൽ ഒരു വാഹനത്തിന്റെ കാത്തിരിപ്പു സമയം 150 സെക്കൻഡ് ആയി കുറഞ്ഞു. ഫാസ്ടാഗിലുടെയുള്ള പ്രതിദിന വരുമാനം 108.3 കോടി രൂപയായി വർധിച്ചു.

Read Also: മലപ്പുറത്ത് ജനവിധി തേടി അബ്ദുള്ളക്കുട്ടി; തീരുമാനവുമായി ബിജെപി

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലെയും ഹരിയാനയിലെയും 68 ടോൾ പ്ലാസകൾ പ്രവർത്തിക്കുന്നില്ല എന്നതു കൂടി കണക്കിലെടുക്കണം. പ്രതിദിനം 68 ലക്ഷം ഇടപാടുകൾ ഫാസ്ടാഗ് വഴി നടക്കുന്നുണ്ട്. ദേശീയപാത അതോറിറ്റിയുടെ ടോൾഫ്രീ നമ്പറായ 1033 ൽ വിളിച്ചാൽ പ്രതികരണമില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടികാണിച്ചപ്പോൾ സാങ്കേതിക തകരാറുകൾ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും പരാതികൾ അറിയിക്കാമെന്നും ഗഡ്‌കരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button