ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചാല്‍ തമിഴ്നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും മുക്തമാക്കുമെന്ന ബി.ജെ.പി പ്രഖ്യാപനത്തിന് പിന്തുണയുമായി വിശ്വഹിന്ദുപരിഷത്ത്. ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ കൂട്ടായ്മയിലൂടെ നടക്കേണ്ട ഒന്നാണ്. എന്നാല്‍ കാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പല സംസ്ഥാനങ്ങളിലും ക്ഷേത്രഭരണത്തെ കൈവശപ്പെടുത്തി വച്ചിരിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ദെ പറഞ്ഞു.
ഹിന്ദുസമൂഹത്തിന്റെ ഉന്നമനത്തിന് സര്‍ക്കാറുകള്‍ ഒന്നും ചെയ്യാറില്ലെന്നും പ്രശസ്തമായ ക്ഷേത്രങ്ങളുള്ളിടത്ത് പോലും മതംമാറ്റം വ്യാപകമാകുന്നുവെന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുക, പ്രധാന ക്ഷേത്രങ്ങളുടെ സ്വത്ത് കവരുക, ക്ഷേത്രസമ്ബത്ത് വകമാറ്റി ചെലവഴിക്കുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യമാണ്. ഇന്ത്യ മാറ്റത്തിന്റെ പാതയിലാണ്. എല്ലാ മതങ്ങള്‍ക്കും അവരുടേതായ വിശ്വാസ പ്രമാണങ്ങളെ ആചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments