Latest NewsNewsIndiaCrime

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 2.569 കിലോ സ്വർണം പിടികൂടി

മംഗളൂരു; രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നര ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ സ്വർണം കസ്റ്റംസ് പിടികൂടിയിരിക്കുന്നു. 2 മലയാളികൾ അടക്കം 3 പേരിൽ നിന്നാണു സ്വർണം പിടികൂടിയിരിക്കുന്നത്. മൊത്തം 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വർണമാണു പിടികൂടിയിരിക്കുന്നത്.

 

വെള്ളിയാഴ്ച മംഗളൂരു ഉള്ളാൾ സ്വദേശി മുഹമ്മദ് ആഷിഫിൽ (28) നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വർണം പിടികൂടുകയുണ്ടായി. പുലർച്ചെ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാസവസ്തു ചേർത്തു പശ രൂപത്തിലാക്കിയ സ്വർണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീൻസ്, കാൽമുട്ട് കവചം (നീ പാഡ്) തുടങ്ങിയവയിൽ ഒളിപ്പിച്ചാണു സ്വർണം കടത്തിയിരിക്കുന്നത്.

കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ അവിനാശ് കിരൺ റൊങ്കാലിയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീകാന്ത്, സതീഷ്, ഇൻസ്‌പെക്ടർ പ്രഫുൽ എന്നിവർ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അറസ്റ്റിൽ ആയിരിക്കുന്നത്. ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ അബ്ദുൽ സലാം മാണിപ്പറമ്പ്, ദുബായിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷ്റഫ് എന്നിവരാണു പിടിയിലായ മലയാളികൾ.

കാസർകോട് സ്വദേശികളായ ഇവർ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് എത്തിയത്. ജീൻസിന്റെയും ഷർട്ടിന്റെയും ബട്ടൺ, ഷൂസിനകത്ത് ഒളിപ്പിച്ച ചെയിൻ എന്നീ രൂപങ്ങളിലാണ് സ്വർണം കടത്തിയത്. 26,43,840 രൂപ വില വരുന്ന 576 ഗ്രാം സ്വർണം ഇവരിൽനിന്നു പിടികൂടിയിരിക്കുന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരായ രാകേഷ്, സി.എം.മീണ, ആശിഷ് വർമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button