മാനന്തവാടി: മുറിക്കാൻ സഹായിക്കുന്നതിനിടെ മരം ദേഹത്തുവീണ് സ്കൂൾ ജീവനക്കാരൻ മരിച്ചു. എള്ളുമന്ദം വലിയ കരോട്ട് തോമസ് (56) ആണ് മരിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂൾ ജീവനക്കാരനായിരുന്നു ഇദ്ദേഹം. സ്കൂൾ പരിസരത്തെ മരം മുറിക്കവെ കയർ പിടിച്ച് സഹായിക്കുന്നതിനിടയിൽ മുറിച്ചിട്ട മരം തോമസിെൻറ ദേഹത്ത് പതിക്കുകയായിരുന്നു ഉണ്ടായി. ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.ഭാര്യ: ഷേർളി. മക്കൾ: ദിപിൻ തോമസ്, ദിൽന തോമസ്.
Post Your Comments