Latest NewsIndiaNewsCrime

വില കുറഞ്ഞ സാരി വാങ്ങി നൽകിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ലക്നൗ: ഭർത്താവ് വാങ്ങി നൽകിയ സാരി വില കുറഞ്ഞു പോയി എന്നതിന്റെ പേരിൽ ഭാര്യയായ യുവതി ജീവനൊടുക്കി. ഹോളിയുമായി ബന്ധപ്പെട്ട് തനിക്കൊരു സാരി വേണം എന്നായിരുന്നു ഭാര്യയുടെ ആവശ്യം ഉയർന്നത്. ഇതനുസരിച്ച് ജോലി കഴിഞ്ഞു വരും വഴി ഭർത്താവ് യുവതിക്കായി ഒരു സാരി വാങ്ങുകയും ചെയ്തു. എന്നാൽ അതേസമയം ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന സാരി വിലകുറഞ്ഞതാണെന്നു പറഞ്ഞു യുവതി വഴക്കിടുകയായിരുന്നു ഉണ്ടായത്. എന്നാൽ അതേസമയം, ഭാര്യയുടെ അതൃപ്തി മാറ്റാനായി മറ്റൊരു സാരി വാങ്ങാൻ പോയ ഭർത്താവ് തിരികെ വന്നപ്പോൾ ഭാര്യയുടെ തൂങ്ങി മരിക്കുകയുണ്ടായി. ഉത്തർപ്രദേശിലെ ബറേലി എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ജൻഡൽ കുമാറിന്റെ ഭാര്യ ക്രാന്തി ദേവിയാണ് ഷോളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. ജീവനൊടുക്കാൻ ശ്രമിച്ച ക്രാന്തിയെ ഭർത്താവ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button