KeralaLatest NewsNews

നരേന്ദ്രമോദിയുടെ ശരണം വിളിയ്‌ക്കെതിരെ പരാതിയുമായി എസ്.ഡി.പി.ഐ

ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം എന്ന് ആരോപണം

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയ്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നാരോപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ശരണം വിളിക്കുകയും സദസിലുളളവരെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്തിരുന്നു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ശബരിമല വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണെന്ന് എസ്.ഡി.പി.ഐ പറയുന്നു.

Read Also : ‘ശരണം വിളി’യെ വിമര്‍ശിച്ച് എം.എ ബേബി, ശരണം വിളിയ്‌ക്കേണ്ടത് വേദിയിലല്ല ശബരിമലയില്‍ : ആ പ്രവര്‍ത്തി ശരിയല്ല

2019 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുതെന്നും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതിനെതിരേ നടക്കുന്ന പ്രചാരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നവെന്ന് എസ്.ഡി.പി.ഐ പറയുന്നു.

വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന വൈകാരിക വിഷയം മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തിയതിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button