ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിന്‍ അറിയിച്ചു.
”പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം മുന്‍കരുതല്‍ പ്രകാരം ആശുപത്രിയിലേക്ക് മാറി. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂ. ലോകകപ്പിന്റെ പത്താം വാര്‍ഷിക ദിനത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സഹതാരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു’ – സച്ചിന്‍ കുറിച്ചു.
Post Your Comments