മുംബൈ : കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച ഗ്രെറ്റ ട്യൂന്ബെഗിനെയും പോപ്പ് ഗായിക റിയാനയെയും വിമര്‍ശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് ഉപദേശവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാർ.
‘ഇന്ത്യന്‍ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ സച്ചിനെ ഉപദേശിക്കുന്നു’ ശരത് പവാര്‍ പറഞ്ഞു. ഒപ്പം പ്രതിഷേധക്കാര്‍ ഖാലിസ്ഥാന്‍ തീവ്രവാദികളാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ പവാര്‍ വിമര്‍ശിച്ചു.നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കര്‍ഷകരാണ് പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. അവരെ ഖാലിസ്ഥാനികളെന്നോ തീവ്രവാദികളെന്നോ വിളിക്കരുതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സച്ചിന് ഉപദേശം നല്കിയ പവാറിന് ബിജെപി വാക്താവ് മീനാക്ഷി ലേഖി മറുപടി നല്കി. പവാറിന്റെ ഉപദേശം മിയ ഖലീഫ, റിഹാന, ഗ്രേറ്റ ത്യൂന്‍ബെ എന്നിവര്‍ക്കും ലഭ്യമാക്കുമെന്ന് തോന്നുന്നുവെന്ന് മീനാക്ഷി ലേഖി പറഞ്ഞു.
Post Your Comments