Latest NewsNewsIndia

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരമ്പരാഗത വസ്ത്രത്തെ അപമാനിച്ചു; എഐയുഡിഎഫ് നേതാവിനെതിരെ കേസ്

ഗുഹാവത്തി : പരമ്പരാഗത വസ്ത്രമായ ഗമോസയെ അപമാനിച്ച സംഭവത്തിൽ എഐയുഡിഎഫ് നേതാവ് ബദ്രുദ്ദീൻ അജ്മലിനെതിരെ പരാതി. ഒട്ടിജ്യ സുരക്ഷാ സമിതിയാണ് തേസ്പൂർ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ അജ്മലിനെതിരെ കേസ് എടുത്തു.

നഗർബേരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് അജ്മൽ വസ്ത്രത്തെ അപമാനിച്ചത്. പ്രവർത്തകരിൽ ഒരാൾ അണിയിച്ച ഗമോസ അജ്മൽ അയാളുടെ മുഖത്തേക്ക് എറിയുകയായിരുന്നു. റാലി അവസാനിക്കാൻ വൈകിയതിനെ തുടർന്നായിരുന്നു ഗമോസ വലിച്ചെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പരാതിയുമായി ഒട്ടിജ്യ സുരക്ഷാ സമിതി രംഗത്ത് വന്നത്.

Read Also  :  കൊട്ടിക്കലാശത്തിന് ഇളക്കി മറിച്ചുള്ള പ്രചരണത്തിന് പ്രിയങ്ക എത്തുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി

ഗമോച്ചയെ അജ്മൽ മനപ്പൂർവ്വം അപമാനിച്ചെന്ന് ഒട്ടിജ്യ സുരക്ഷാ സമിതി സെക്രട്ടറി നയൻ ജ്യോതി കലിത പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അജമലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button