തിരുവനന്തപുരം: കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ആളൊഴുകുന്നത് പുത്തരിയല്ല. ദേശീയ ഗയിംസും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും നടന്നപ്പോള്‍ യുവാക്കള്‍ ആരവം മുഴക്കി സ്‌റ്റേഡിയത്തിന്റെ ഗാലറുകളെ ത്രസിപ്പിച്ചു. അരലക്ഷം പേരെ ഉള്‍ക്കൊളളാവുന്ന സ്റ്റേഡിയത്തില്‍ കൂടുതല്‍ ആളുകള്‍ വന്നത് 2016 ജനുവരി 6 ന് ഇന്ത്യാ- അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് മ്തസരം കാണാനാണ്. 40500 പേരാണ് അന്ന് കളികാണാന്‍ ഗാലറിയില്‍ എത്തിയതെങ്കില്‍ നരേന്ദ്രമോദി പങ്കെടുത്ത ബിജെപി പരിപാടി ആ റെകോര്‍ഡ് മറികടന്നു. ഗാലറികള്‍ക്കു പുറമെ ഗൗണ്ടിലും കസേരകളിട്ട് ആളുകള്‍ ഇരുന്നതിനാല്‍ അരക്ഷത്തിലധികം പേര്‍ മൈതാനത്തിനുള്ളിലിരുന്ന് പരിപാടി കണ്ടു.
Also Read:മൂന്നു മണിക്കൂറോളം റോഡില്‍ കിടന്നിട്ടാണ് 20-കാരനായ അമല്‍ മരിച്ചത്
അനന്തപുരിയുടെ വീഥികളെല്ലാം വൈകീട്ട് മൂന്ന് മണിയോടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു അമ്ബതിനായിരം പേര്‍ക്ക് ഇരിയ്ക്കാവുന്ന സ്റ്റേഡിയത്തിന്റെ ഗ്യാലറികള്‍ ആറ് മണിയോടെ നിറഞ്ഞു. സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലും കൂടി പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചതോടെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞു.തുടര്‍ന്ന് സ്റ്റേഡിയത്തിന് പുറത്ത് സ്ഥാനം പിടിക്കുകയായിരുന്നു വിജയറാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍.
്‌നിശ്ചയച്ചതിലും ഒരു മണിക്കൂറിലധികം വൈകിയാണ് മോദി സ്റ്റേഡിത്തില്‍ എത്തിയത്.7.15 ന് വേദിയില്‍ എത്തിച്ചേര്‍ന്ന മോദിയെ വരവേറ്റത് പതിനായിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്ന ഭാരത്മാതാക്കീ ജയ് വിളികളോടെ ആയിരുന്നു. ഈ സമയം ഗാലറികളില്‍ നിന്നും മൊബൈലിന്റെ ടോര്‍ച്ച് തെളിച്ചപ്പോള്‍ പതിനായിരക്കണക്കിന് നക്ഷത്രങ്ങള്‍ ഒന്നിച്ച് ഉദിച്ചതുപോലെയായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ആവേശം ഒട്ടും ചോരാതെ വേദിയുടെ റാമ്ബിലെത്ത് മോദി അഭിവാദ്യം സ്വീകരിച്ചു. മാസക്ക് മാറ്റി കൈകള്‍ വീശി പ്രത്യഭവിവാദ്യവും നടത്തിയപ്പോള്‍ പതിനായിരങ്ങളുടെ ഹര്‍ഷാരവം.
നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഷാള്‍ അണിയിച്ച് മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് കാട്ടാക്കട നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസും ഷാള്‍ അണിയിച്ചു. ബിജെപി ജില്ലാകമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് വി.വി. രാജേഷും, മേഖലാ വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷും ചേര്‍ന്ന് പ്രധാനന്ത്രിക്ക് ജില്ലാ കമ്മറ്റിയുടെ ഉപഹാരം നല്‍കി.
വലിയതുറയിലെ മത്സ്യതൊഴിലാളികളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണാന്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍.ജിയും തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നഗരത്തിന്റെ വികസനത്തിനുമായി വി.വി. രാജേഷും നിവേദനങ്ങള്‍ നല്‍കി.
ആറ്റുകാലും ആഴിമലുയും വെള്ളായണി തുടങ്ങിയ ക്ഷേത്രങ്ങളെയും ചട്ടമ്ബിസ്വാമി, ശ്രീനാരായണഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മേദിയുടെ പ്രസംഗത്തിന്റെ തുടക്കം.. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ സംബന്ധിച്ചും എല്‍ഡിഎഫിനെയും യുഡിഎഫിനെയും പ്രസംഗത്തിലൂടനീളം കടന്ന് ആക്രമിച്ചു. വിശ്വാസത്തെ തച്ചുടച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നമ്ബിനാരായണന്റെ കഴിവിനെ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നശിപ്പിച്ചപ്പോള്‍ മെട്രോമാന്‍ ശ്രീധരന്റെ കഴിവിനെ ബിജെപി അംഗീകരിച്ചു. അദ്ദേഹം ഇപ്പോള്‍ ബിജെപിയിലാണെന്നും മോദി ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടി മുക്കാല്‍ മണിക്കൂറോളം പ്രസംഗിച്ച മോദി വേദിയില്‍ നിന്നും മടങ്ങവെ ഒ.രാജഗോപാല്‍ എംഎല്‍എ കെട്ടിപ്പിടിച്ച് ആശ്ലേഷിക്കാനും മറന്നില്ല.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ആളൊഴുകുന്നത് പുത്തരിയല്ല. ദേശീയ ഗയിംസും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും നടന്നപ്പോള്‍ യുവാക്കള്‍ ആരവം മുഴക്കി സ്‌റ്റേഡിയത്തിന്റെ ഗാലറുകളെ ത്രസിപ്പിച്ചു. അരലക്ഷം പേരെ ഉള്‍ക്കൊളളാവുന്ന സ്റ്റേഡിയത്തില്‍ കൂടുതല്‍ ആളുകള്‍ വന്നത് 2016 ജനുവരി 6 ന് ഇന്ത്യാ- അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് മ്തസരം കാണാനാണ്. 40500 പേരാണ് അന്ന് കളികാണാന്‍ ഗാലറിയില്‍ എത്തിയതെങ്കില്‍ ബിജെപി പരിപാടി ആ റെകോര്‍ഡ് മറികടന്നു.സംഘാടക മികവിന്റെ സാക്ഷ്യ പത്രമായി പരിപാടിമാറിയപ്പോള്‍ തടിച്ചുകൂടിയ ആള്‍ക്കുട്ടം ജില്ലയിലെ ബിജെപി മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചയുമായി
Post Your Comments