ഇടുക്കി: വൈദ്യുതി വകുപ്പ് അദാനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണ് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത്. പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് മാത്രമാണ് വൈദ്യുതി വാങ്ങുന്നതെന്നും വിവരങ്ങള്‍ വൈദ്യുതി വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും എം.എം. മണി പറഞ്ഞു.
Read Also: കേരളം ദേശവിരുദ്ധരുടെ താവളം,പിണറായി സർക്കാറിനെതിരെ കുറ്റപത്രം പുറത്തിറക്കി സദാനന്ദ ഗൗഡ
അതേസമയം അദാനി-കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. 8850 കോടിയുടേതാണ് കരാര്‍ വഴി 1000 കോടി രൂപ അദാനിക്ക് ലാഭമുണ്ടാകുമെന്നാണ് ആരോപണം.
Post Your Comments