
എരുമപ്പെട്ടി; യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചവശനാക്കി റബർ തോട്ടത്തിൽ കെട്ടിയിട്ട കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കടങ്ങോട് ആദൂർ അമ്പലത്ത് അബ്ബാസ് (30), ആലംപുളളി ഷെറീഫ് (30), വെള്ളറക്കാട് കൈതമാട്ടം പാറോത്തുപറമ്പിൽ ഗസൽ (26) എന്നിവരെയാണ് എരുമപ്പെട്ടി ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. തലക്കോട്ടുകര കറപ്പംവീട്ടിൽ ജാഷിദിനെ (25) ആണു പ്രതികൾ തട്ടിക്കൊണ്ടുപോയത്. ജാഷിദും പ്രതികളിലൊരാളായ അബ്ബാസും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നു പറയുന്നു.
കേച്ചേരി ചിറനെല്ലൂർ പ്രദേശത്തേക്കു ജാഷിദിനെ വിളിച്ചു വരുത്തിയ പ്രതികൾ ബലം പ്രയോഗിച്ചു കാറിൽ കയറ്റി ആദൂരിലെ റബർ തോട്ടത്തിലെത്തിച്ചു കെട്ടിയിട്ടു മർദിക്കുകയായിരുന്നു ഉണ്ടായത്. ജാഷിദിന്റെ തലയിലും കഴുത്തിലും വടി കൊണ്ടുള്ള അടിയേറ്റു പരുക്കുകളുണ്ട്. സ്ഥലത്തെത്തിയ പൊലീസിനെ കണ്ടു 4 പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 3 പേരെ പിടികൂടി. നാലാമനു വേണ്ടി തിരച്ചിൽ ശക്തമാക്കി. പരുക്കേറ്റ ജാഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments