Latest NewsNewsIndia

കോവിഡ് വാക്‌സിൻ കയറ്റുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഇതുവരെ 80-ൽ അധികം രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകിയെന്ന് അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read Also: വിമാനത്തിൽ വേഷം മാറി വന്ന് ജീവനക്കാർക്ക് ഐസ്‌ക്രീം നൽകി; ഏപ്രിൽ ഫൂളിന് പുതിയ വേഷപ്പകർച്ചയുമായി ബൈഡന്റെ ഭാര്യ

വിവിധ രാജ്യങ്ങൾക്കായി 6.44 കോടി ഡോസ് വാക്‌സിൻ ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്. സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അന്താരാഷ്ട്രപദ്ധതിയായ കോവാക്‌സിന്റെ ഭാഗമായി 1.82 കോടി ഡോസ് വാക്‌സിനുകളും ഇന്ത്യ നൽകി. വാക്‌സിന്റെ ആഭ്യന്തര ആവശ്യം കണക്കിലെടുത്തുകൊണ്ട് വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിൻ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാനഡയിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവെച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

Read Also: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു; നാലുപേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button