കൊച്ചി: പസഫിക്ക് മേഖലയിലെ വമ്പന്മാരും ശക്തരും ഇന്ത്യന്‍ നേവിയാണെന്ന പ്രശംസയുമായി ഫ്രഞ്ച് നാവികസേനാ റിയര്‍ അഡ്മിറല്‍. പസഫിക് മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് അസാമാന്യ കരുത്തുണ്ടെന്നാണ് ഫ്രഞ്ച് നാവികസേനാ അഡ്മിറലിന്റെ വിശകലനം. ക്വാഡ് സഖ്യത്തിനൊപ്പം സംയുക്ത അഭ്യാസത്തിനായി കൊച്ചിയിലെത്തിയ റിയര്‍ അഡ്മിറല്‍ ജാക്വിസ് ഫയാര്ഡാണ് ഇന്ത്യന്‍ നാവികസേനയെ പ്രശംസിച്ചത്.
Read Also : കോവിഡ് വാക്സിൻ കയറ്റുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം
അന്താരാഷ്ട്രതലത്തില്‍ എല്ലാ സമുദ്രമേഖലകളും സ്വതന്ത്രമാക്കപ്പെടണമെന്നതാണ് ഫ്രഞ്ച് നയം. അതിനായി ഫ്രാന്‍സ് എപ്പോഴും ലോകശക്തികള്ക്കൊപ്പമാണ് . രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസവും ശത്രുതയും സമുദ്രമേഖലകളെ ബാധിക്കരുത്. ഇത്തരം വിഷയങ്ങളില്‍ നാവികസേനകള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ടെന്നും റിയര്‍ അഡ്മിറല്‍ ജാക്വിസ് ഫയാര്‍ഡ് വ്യക്തമാക്കി.
Post Your Comments