KeralaCinemaMollywoodLatest NewsNewsEntertainment

‘തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് വിളിക്കാൻ എനിക്ക് അറിയില്ല’ ; സംവിധായകൻ ഒമർ ലുലു

സോഷ്യൽ മീഡിയയിലൂടെ അസഭ്യം പറഞ്ഞയാളെ അതേഭാഷയിൽ തന്നെ മറുപടി നൽകി സംവിധായകൻ ഒമർ ലുലു. തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ തനിക്കറിയില്ലെന്നും, ഇങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതിയെന്നും ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ എന്റെ പെയ്ജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു, പക്ഷേ ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്റെ വെൽവിഷേർസ്സ് എന്ന് പറയുന്ന കുറച്ച് പേർ ഫോൺ ചെയ്തും മെസ്സേജ് അയച്ചും അഭിപ്രായം പറഞ്ഞു.ഞാൻ വളരെ സാധാരണ ഒരു വീട്ടിൽ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളർന്ന ആളാണ്. തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല, ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി…….. ഇപ്പോഴും ഇഷ്ടമുള്ള പഴയ കൂട്ടുകാരെ കണ്ടാ “മൈരെ കൊറെ നാളായല്ലോ കണ്ടിട്ട്” എന്നാണ് ചോദിക്കാറ് അത് കൊണ്ടു ഞാന്‍ BadBoy ആവുകയാണ് എങ്കിൽ ആവട്ടെ…..

ഇന്നലെ എന്റെ പെയ്ജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ്…

Posted by Omar Lulu on Wednesday, 31 March 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button