രാജസ്ഥാന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമ്മിന്റെ കൂട്ടാളിയും ദാവൂദിന്റെ മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനുമായിരുന്ന ഡാനിഷ് ചിഖ്ന അറസ്റ്റില്‍. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) യും രാജസ്ഥാന്‍ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. വ്യാഴാഴ്ച രാത്രിയോടെ രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
മഹാരാഷ്ട്രയിലെ ഡോഗ്രിയിലുള്ള ദാവൂദിന്റെ മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്ന് എന്‍.സി.ബിയും പൊലീസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊലപാതകം ഉള്‍പ്പെടെ ആറുകേസുകള്‍ ഡാനിഷിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments