ഗുവാഹത്തി: എഐയുഡിഫ് നേതാവ് ബദറുദിന്‍ അജ്മലിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 5 വര്‍ഷം നുഴഞ്ഞ് കയറ്റക്കാരെ വിജയകരമായി സംസ്ഥാനത്തിന് പുറത്താക്കിയ തങ്ങള്‍ ഒരിക്കല്‍ കൂടി അസാമിനെ നുഴഞ്ഞു കയറ്റക്കാരുടെ താവളമാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തില്‍ വരുന്ന അടുത്ത സര്‍ക്കാര്‍ ആരുടേതാകും എന്ന് തിരുമാനിക്കുക തങ്ങളാകുമെന്ന അജ്മമലിന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. അസാം ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോഡോലാന്റ് മേഖലയില്‍ വരുന്ന ചിരാംഗ് ജില്ലയിലെ ബിജ്നിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. അജ്മല്‍ പറയുന്നത് അസാം ആര് ഭരിക്കുമെന്ന് തീരുമാനിക്കാനുള്ള പൂട്ടും താക്കോലും ( എഐയുഡിഫിന്റെ ചിഹ്നം) തന്റെ കയ്യിലാണെന്നാണ്. പക്ഷേ യഥാര്‍ത്ഥ പൂട്ടും താക്കോലും ജനങ്ങളുടെ കയ്യിലാണെന്ന് അദ്ദേഹം മനസിലാക്കുന്നില്ല- ഷാ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ചോദിക്കുന്നു ആരാണ് അജ്മല്‍ എന്ന് അതേ സമയം തന്നെ രാഹുല്‍ ഗാന്ധി പറയുന്നു അജ്മല്‍ അസമിന്റെ സ്വത്വമാണ് എന്ന്.
ടൂറിസത്തിന് എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി അസമില്‍ എത്തുന്നത്, അമിത് ഷാ പരിഹസിച്ചു.വൈഷ്ണവ സന്യാസിയായ ശ്രീമന്ത ശങ്കര്‍ ദേവ്,ഭാരത് രത്ന ഗോപിനാഥ് ബൊര്‍ദോളി, ഭൂപെന്‍ ഹസാരിക എന്നിവരാണ് അസമിന്റെ സ്വത്വം. ഇത് മാറ്റാന്‍ കോണ്‍ഗ്രസിനെയും അജ്മലിനെയും തങ്ങള്‍ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. നുഴഞ്ഞ് കയറ്റം തടയുന്നതില്‍ മുമ്പ് ഭരണത്തില്‍ ഇരുന്നിരുന്ന കോണ്‍ഗ്രസും പരാജയപ്പെട്ടു. ഞങ്ങള്‍ക്ക് 5 വര്‍ഷം കൂടി തരൂ, നിയമപ്രകാരമല്ലാതെ ഒരു പക്ഷിയെ പോലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് തരുന്നു- അമിത ഷാ വിശദീകരിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും സര്‍ബാനന്ദ സോനോവാളിന്റെ സംസ്ഥാന സര്‍ക്കാരും ഇരട്ട എഞ്ചിന്‍ പോലെ പ്രവര്‍ത്തിച്ചാണ് അക്രമണങ്ങളും പ്രക്ഷോഭങ്ങളും അവസാനിപ്പിച്ച് അസമിനെ വികസനത്തിന്റെ പാതയിലക്ക് കൊണ്ടു വന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു.5 വര്‍ഷം മുമ്പ് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ഇവിടെ എത്തി അക്രമണങ്ങളും പ്രക്ഷോഭങ്ങളും ഇല്ലാതാക്കി വികസനം കൊണ്ടു വരുമെന്ന് ഞാന്‍ ഉറപ്പ് തന്നിരുന്നു.
ഞങ്ങള്‍ ആ കടമ നിര്‍വ്വഹിച്ചിരിക്കുന്നു. അടുത്ത അഞ്ച് വര്‍ഷം കൂടി തന്നാല്‍ സംസ്ഥാനത്തെ നുഴഞ്ഞ് കയറ്റത്തില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ നിന്നും മുക്തമാക്കി തരാം, അമിത് ഷാ പറഞ്ഞു ഒരുപാട് പേരുടെ മരണത്തിന് ഇടയാക്കിയ കലാപങ്ങള്‍ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോഡോ ഉടമ്പടിയില്‍ ഒപ്പ് വച്ച് സംസ്ഥാനത്ത് എന്നന്നേക്കും സമാധാനം കൊണ്ടു വരുന്നതിന് തുടക്കം കുറിച്ചു. ഉടമ്പടിയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും 2022 ഓടെ പ്രാവര്‍ത്തികമാകും എന്ന് ഞാന്‍ ഉറപ്പ് തരുന്നു- അമിത് ഷാ വ്യക്തമാക്കി.
Post Your Comments