ലക്നൗ: മോഷ്ടിച്ച് കിട്ടിയ പണം പ്രതീക്ഷിച്ചിലും കൂടുതൽ ആയതോടെ സന്തോഷത്താൽ മതിമറന്ന കള്ളന് ഹൃദയാഘാതം. ഉത്തർപ്രദേശിലെ ബിജ്നൂർ ജില്ലയിൽ കോട്വാലി ദേഹാത്ത് പ്രദേശത്താണ് സംഭവം.
കഴിഞ്ഞ മാസം കോട്വാലി പ്രദേശത്തെ പൊതുസേവന കേന്ദ്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് മോഷ്ടാക്കളിൽ ഒരാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. കവർന്നെടുത്ത പണത്തിന്റെ ഏറിയ പങ്കും ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നതായാണ് വിവരം.
അജാസ്, നൗഷീദ് എന്നിവർ ചേർന്നാണ് പൊതുസേവന കേന്ദ്രത്തിൽ കവർച്ച നടത്തിയത്. തുച്ഛമായ പണമേ ഉണ്ടാകൂവെന്ന് കരുതിയാണ് മോഷ്ടാക്കൾ പൊതുസേവന കേന്ദ്രത്തിൽ കവർച്ച നടത്താൻ കയറിയത്. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി വൻ തുകയാണ് ഇവർക്ക് ഇവിടെ നിന്നും ലഭിച്ചത്. വലിയ തുക ലഭിച്ചതോടെ ഇവർ തുക തുല്യമായി വീതിച്ചു. എന്നാൽ പണം കണ്ട് അൽപ്പസമയത്തിനകം അജാസിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ നൗഷീദ് ഇയാളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ മോഷ്ടിച്ച പണത്തിന്റെ വലിയൊരു ഭാഗം തന്നെ ചികിത്സയ്ക്ക് ചെലവായതായാണ് ഇവർ പറയുന്നത്.
Read Also: മൂന്ന് ജില്ലകളില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത , ഇടിമിന്നല്‍ മുന്നറിയിപ്പ്
Post Your Comments