![](/wp-content/uploads/2018/09/watch-.jpg)
ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് രൂപ വിലയുള്ള വാച്ചുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ഷാര്‍ജയില്‍ നിന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
സ്വിസ് ആഢംബര വാച്ചായ ഫ്രാങ്ക് മുള്ളര്‍ കമ്പനിയുടെ 15.83 ലക്ഷം രൂപ വിലയുള്ള വാച്ചാണ് ഇയാളില്‍ നിന്ന് പിടികൂടിയിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇത്തരത്തില്‍ ലക്ഷണക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വിദേശത്ത് നിന്ന് കടത്താറുണ്ടെന്ന് സമ്മതിക്കുകയുണ്ടായി.
ചോദ്യം ചെയ്യലില്‍ ഇതുവരെയായി 18 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ കടത്തിയതായി ഇയാള്‍ സമ്മതിച്ചെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments