Latest NewsNewsInternational

സൗഹൃദത്തിന് വഴിയൊരുക്കി…ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് അനുമതി നല്‍കി പാകിസ്താന്‍

2019 ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞതുമുതല്‍ പാകിസ്താന്‍ ഇന്ത്യയുമായുള്ള വ്യപാര ബന്ധത്തിന് വിമുഖത കാട്ടിയിരുന്നു.

ഇസ്ലാമബാദ്: ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഒന്നാണ് ഇന്ത്യ പാകിസ്ഥാൻ പ്രശ്നങ്ങൾ. എന്നാൽ സൗഹൃദത്തിന്റെ വാതിലുകൾ തുറന്ന് നൽകുകയാണ് ഇപ്പോൾ പാകിസ്ഥാൻ. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരിയ്ക്കുകയാണ് പാകിസ്താന്‍. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്ക് പാകിസ്താന്‍ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹര്‍ അനുമതി നല്‍കി.

Read Also: കേന്ദ്രം കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പിണറായി സ്വന്തം പേരിലാക്കി ജനങ്ങള്‍ക്ക് നല്‍കുന്നു

ഈ വസ്തുക്കളുടെ ഇറക്കുമതി പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ നിര്‍ദേശത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2019 ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞതുമുതല്‍ പാകിസ്താന്‍ ഇന്ത്യയുമായുള്ള വ്യപാര ബന്ധത്തിന് വിമുഖത കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button