KeralaLatest NewsNews

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചൂടേറുന്നു; രംഗം കൊഴുപ്പിക്കാൻ നദ്ദയും യോഗിയും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയാകും കേരളത്തിൽ എത്തുക.

രാവിലെ ആറ്റിങ്ങലിൽ എത്തുന്ന നദ്ദ എൽഐസി ജംഗ്ഷൻ മുതൽ കച്ചേരി ജംഗ്ഷൻ വരെയുള്ള റോഡ് ഷോയിൽ പങ്കെടുക്കും. 11.40 ഓടെ കരുനാഗപ്പള്ളി എത്തുന്ന നദ്ദ അവിടുത്തെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചക്ക് വള്ളിക്കാവ് അമൃതപുരിയിൽ മാതാ അമൃതാനന്ദ ദേവിയുമായി കൂടിക്കാഴ്ച്ച ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് 2.15 ഓടെ ആറൻമുളയിൽ നദ്ദ എത്തും. 2.30 മുതൽ തെക്കേമല മുതൽ കോഴഞ്ചേരി ടൗൺ വരെ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുത്ത ശേഷം വൈകിട്ട് 4-ന് ചങ്ങനാശ്ശേരിയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാനായി പോകും. തിരികെ കൊച്ചി വിമാനത്താവളക്കിൽ നിന്നും 5.45 ഓടെ നദ്ദ ഡൽഹിക്ക് തിരിക്കും.

Read Also  :  വ്യാജരെ കുടുക്കാൻ കച്ചകെട്ടി യുഡിഎഫ്; 140 മണ്ഡലങ്ങളിലും പ്രവർത്തകരെ അണിനിരത്തും

യോഗി ആദിത്യനാഥ്  രാവിലെ 10.45 ന് ഹരിപ്പാട് കവല ജംഗ്ഷനിൽ നടക്കുന്ന പൊതുയോഗത്തിൽ സംവദിക്കും. ഉച്ചക്ക് 12.15 – അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും സെൻട്രൽ ജംഗ്ഷൻ വരെ നടക്കുന്ന റോഡ് ഷോയിലും  ഭാഗമാകും.  തിരികെ തിരുവനന്തപുരത്തെത്തി 3 മണിക്ക് കഴക്കൂട്ടം മണ്ഡലത്തിലെ വെൺപാലവട്ടം മുതൽ അരിശുംമൂട് വരെ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button