
ദോഹ: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളിയായ പ്രവാസി യുവാവ് ഖത്തറില്‍ നിര്യാതനായി. തൃശൂര്‍ വാടാനപള്ളി സ്വദേശി ഷരീഫ് (43) ആണ് മരിച്ചത്.
ഷരീഫ് 15 വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ കോവിഡ് ചികില്‍സയിലായിരുന്നു. മൃതദേഹം അബൂഹമൂര്‍ ഖബറിസ്ഥാനില്‍ ഖബറടക്കി.
Post Your Comments