
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസ്‌ലാന്റ് സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ 65 റൺസിനായിരുന്നു ആതിഥേയരുടെ ജയം. മഴ കാരണം ടോസിടാൻ വൈകിയതിനെ തുടർന്ന് 10 ഓവറായി മത്സരം ചുരുക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ന്യൂസ്‌ലാന്റ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് അടിച്ചെടുത്തു. 142 വിജയലക്ഷ്യം വെച്ചിറങ്ങിയ ബംഗ്ലാദേശ് 9.3 ഓവറിൽ 76 റൺസിന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റ് എടുത്ത ആസ്റ്റിലാണ് ബംഗ്ലാദേശിനെ തകർത്തത്. ടിം സൗത്തി മൂന്ന് വിക്കറ്റും ആദം മിൽനെ, ലോക്കി ഫെർഗുസൺ, ഗ്ലെൻ ഫിലിപ്പ് എന്നിവർ ഓരോ വിക്കറ്റും നേടി. നേരത്തെ ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ന്യൂസ്‌ലാന്റിനെ കൂറ്റൻ സ്കോർ സമ്മാനിച്ചത്. കേവലം 29 പന്തിൽ നിന്ന് 71 റൺസാണ് അലൻ അടിച്ചെടുത്തത്. മാർട്ടിൻ ഗുപ്ടിൽ (44), ഗ്ലെൻ ഫിലിപ്പ് (14), ഡാരിൻ മിച്ചൽ (11) എന്നിവരാണ് പുറത്തായ താരങ്ങൾ.
Post Your Comments