COVID 19NewsGulfOman

ഒമാനില്‍ 800 പേര്‍ക്ക് കൂടി കോവിഡ് ബാധ

മസ്‌കത്ത്: ഒമാനില്‍ 800 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,60,018 ആയി ഉയർന്നു. മൂന്ന് പേര്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 1,681 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് കാരണം ജീവന്‍ നഷ്ടമായിരിക്കുന്നത്.

673 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. 1,44,639 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിലെ രോഗമുക്തി നിരക്ക് 90.3 ശതമാനമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരടക്കം 515 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 160 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button