Latest NewsFootballNewsSports

സിറ്റിയിൽ അഗ്യൂറോയ്ക്ക് പകരം ഹാളണ്ട്

അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ സിറ്റി വിടാനിരിക്കെ പുതിയ സ്‌ട്രൈക്കറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. പുതിയ സ്‌ട്രൈക്കർക്കായുള്ള ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് നോർവേയുടെ ഗോൾ മിഷൻ ഏർലിങ് ഹാളണ്ടാണ്. ഡോർട്മുണ്ടിന്റെ താരമായ ഹാളണ്ടിനെ എന്തു വില നൽകിയും ടീമിൽ എത്തിക്കാൻ സ്പാനിഷ് ലീഗ് ക്ലബ് ബാഴ്‌സലോണയും ശ്രമിക്കുന്നുണ്ട്. 180 മില്യണോളമാണ് ഡോർട്മുണ്ട് ഹാളണ്ടിനായി ആവശ്യപ്പെടുന്നത്.

ഹാളണ്ടിനെ സ്വന്തമാക്കാനുള്ള വലിയ സാമ്പത്തിക സ്ഥിതിയുള്ള ചില ക്ലബുകളിൽ ഒന്നാണ് സിറ്റി. ബാഴ്‌സലോണയ്ക്കും സിറ്റിയ്ക്കും പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡും തങ്ങളുടെ തട്ടകത്തിലേക്ക് ഹാളണ്ടിനെ എത്തിക്കാനുള്ള ശ്രമത്തിലാണ്. മികച്ച ഫോമിൽ തുടരുന്ന ഹാളണ്ട് ബുണ്ടസ് ലീഗയിൽ 21 ഗോളുകൾ ഇതിനകം നേടിയിട്ടുണ്ട്. അതേസമയം, ഹാളണ്ടിനെ എത്തിഹാദിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം ടോട്ടനത്തിന്റെ സ്റ്റാർ സ്‌ട്രൈക്കർ ഹാരി കെയ്‌നിനായും സിറ്റി ശ്രമങ്ങൾ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button