
വയനാട്: മാനന്തവാടിയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലിം ലീഗ് പതാക ഉയര്‍ത്തുന്നത് വിലക്കിയെന്ന് ആക്ഷേപം. റോഡ് ഷോയില്‍ പങ്കെടുക്കാനായി എത്തിയ ലീഗ് പ്രവര്‍ത്തകര്‍ ലീഗ് പതാക മടക്കിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന വേളയില്‍ മുസ്ലിം ലീഗിന്റെ കൊടിയെ പാകിസ്ഥാന്‍ പതാകയുമായി ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉപമിച്ചത് വന്‍ വിവാദമായിരുന്നു.
വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ലെന്നും എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ മാനന്തവാടിയില്‍ കോണ്‍ഗ്രസും ആര്‍എസ്‌എസും തമ്മിലുണ്ടാക്കിയ രഹസ്യധാരണ പ്രകാരമാണ് ലീഗ് പതാക ഉയര്‍ത്തുന്നത് വിലക്കിയത് എന്നാണ് സിപിഎം ആരോപിക്കുന്നത്.
read also: കുഞ്ഞനന്തൻ ജീവിച്ചിരിക്കുകയും എം.ജി.എസ് മരിച്ചു പോവുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമുള്ള നാട്!
എന്നാല്‍ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയില്‍ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യുഡിഎഫിന്റെ വിശദീകരിക്കുന്നത്.
Post Your Comments