തിരുവനന്തപുരം: കേരളം ആര് ഭരിക്കണമെന്ന് എന്‍.ഡി.എ തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം പ്രതികരിച്ചത്. ഒന്നുകില്‍ ബി.ജെ.പി കേരളം ഭരിക്കും അല്ലെങ്കില്‍ ആര് ഭരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. എന്‍.ഡി.എ ഇല്ലാതെ ആര്‍ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയില്‍ നിര്‍ണായക സാന്നിദ്ധ്യമായി എന്‍.ഡി.എ ഉണ്ടാകും. പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാല്‍ ഞങ്ങള്‍ ഭരണത്തിലെത്തുമെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. യു.ഡി.എഫിനകത്തും എല്‍.ഡി.എഫിനകത്തും അത്ര സന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേര്‍ കോണ്‍ഗ്രസിലും സി.പിഎമ്മിലുമിരിക്കുന്നു. ഫലപ്രദമായ ഒരു മാര്‍ഗം തെളിഞ്ഞുവരുമ്പോള്‍ പല മാറ്റങ്ങളുമുണ്ടാവും. എല്‍.ഡി.എഫ്, യു.ഡി.എഫ് എന്ന ബൈപോളാര്‍ രാഷ്ട്രീയം കേരളത്തില്‍ അവസാനിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments