ന്യൂഡല്‍ഹി: പുതിയ കര്‍ഷക നിയമങ്ങളെച്ചൊല്ലി കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, പ്രതിസന്ധി പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണു റിപ്പോര്‍ട്ട് നല്‍കിയത്. ഹോളി അവധിക്കു ശേഷം കോടതി തുറക്കുന്ന ഏപ്രില്‍ അഞ്ചിനു കേസില്‍ വീണ്ടും വാദം കേള്‍ക്കും.
കര്‍ഷക സംഘടനകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായം തേടിയ ശേഷമാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. 85 കര്‍ഷക സംഘടനകളുമായും എ.പി.എം.സി. അധികൃതരുമായി കൂടിയാലോചന നടത്തി.
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ജനുവരി 12 നു സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മൂന്നു പുതിയ നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു വിവിധ കര്‍ഷക സംഘടനകള്‍ നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തിയിലെ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിലാണ്.
Post Your Comments