സംസ്ഥാനത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പിണറായി സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യകിറ്റിലെ പൊള്ളത്തരങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോര്‍ജ് . 2013ല്‍ യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷ പദ്ധതി അനുസരിച്ച് രാജ്യത്ത് ഏതെങ്കിലും തരത്തില്‍ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം നേരിട്ടാല്‍ താഴേക്കിടയിലുള്ള 68 ശതമാനം ജനങ്ങള്‍ക്ക് ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ, ആട്ട എന്നിവ കൊടുക്കണമെന്ന് അനുശാസിക്കുന്നു.
ഫുഡ് കോര്പ്പറേഷന് ഇന്ത്യ വഴി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന അരി, ആട്ട, ഉഴുന്നുപരിപ്പ് അടക്കമുള്ള പയറു വര്‍ഗങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നില്ല. ഈ ഭക്ഷ്യവസ്തുക്കള്‍ കിറ്റിലാക്കി ജനങ്ങള്‍ക്ക് നല്കുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബോദ്ധ്യപ്പെടുത്തിയിരിക്കുന്നത് ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിച്ച് ജനങ്ങള്‍ക്ക് നല്കി വരുന്നു എന്നാണ്. ഇത് കേന്ദ്രത്തില്‍ നിന്നുള്ളതാണെന്ന് ഇവര്‍ ജനങ്ങളോട് പറയുന്നില്ല. ഇതാണ് യഥാര്‍ത്ഥ സ്ഥിതിയെന്ന് അവര്‍ വെളിപ്പെടുത്തുന്നു.
Post Your Comments