Latest NewsIndiaNewsCrime

ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ അച്ഛനല്ലെന്ന് തെളിഞ്ഞു; ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം

ലഖ്നോ: ബലാത്സംഗ ആരോപണം ഉന്നയിച്ച കൗമാരക്കാരിക്ക് ജനിച്ച കുട്ടിയുടെ പിതാവല്ലെന്ന് ഡി.എൻ.‌എ പരിശോധനയിൽ തെളിഞ്ഞതോടെ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. 13 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായി 2019ൽ ജയിലിലായ ഉത്തർ പ്രദേശിലെ അലീഗഢ് സ്വദേശിയായ 28കാരനാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. എന്നാൽ അതേസമയം ഡി.എൻ.എ റിപ്പോർട്ടിൽ കൃത്രിമം സംഭവിച്ചെന്ന് പെൺകുട്ടിയുടെ പിതാവ് പറയുകയുണ്ടായി.

പ്രതിയുടെ അഭിഭാഷകൻ ഹൈക്കോടതി അനുമതി നേടിയതോടെയാണ് ഡി.എൻ‌.എ പരിശോധന നടത്തിയത്. കേസിൽ ശരിയായ അന്വേഷണം നടത്താതെയാണ് യുവാവിനെ ജയിലിലാക്കിയതെന്നും പോക്സോ പ്രത്യേക കോടതിയിൽ കേസ് തുടരുകയാണെന്നും തുടർനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ പറയുകയുണ്ടായി.

യുവാവ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു പരാതി നൽകിയിരുന്നത്. ഭീഷണിയെ തുടർന്ന് പെൺകുട്ടി ഈ വിവരം ആരോടും പറഞ്ഞില്ല. ഏഴു മാസം ഗർഭിണി ആയതോടെയാണ് വീട്ടുകാരെ വിവരം അറിയിക്കുകയുണ്ടായത്. മകൾ തനിച്ചായിരിക്കുമ്പോൾ പ്രതി വീട്ടിലെത്താറുണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button