വടകര; നഗരത്തിലെ എടിഎമ്മുകളിൽ നിന്ന് ഉടമ അറിയാതെ പണം തട്ടിയ 5 അംഗ സംഘത്തിലെ 2 പേർ പോലീസ് പിടിയിലായിരിക്കുന്നു. വില്യാപ്പള്ളി കടമേരി കാട്ടിൽ പടിഞ്ഞാറക്കണ്ടി ജുബൈർ (33), കായക്കൊടി മഠത്തുംകണ്ടി ഷിബിൻ (23) എന്നിവരാണ് ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസിലെ പ്രധാന കണ്ണികളായ 3 ഉത്തരേന്ത്യൻ സ്വദേശികൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. വടകരയിലും പരിസരത്തെയും ഇരുപത്തിയഞ്ചോളം പേരുടെ 5,10,000 രൂപയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 23 മുതൽ നടന്ന തട്ടിപ്പിന് സൗകര്യമൊരുക്കിക്കൊടുത്ത പ്രതികൾ രണ്ടു പേരും പഴയ ബസ് സ്റ്റാൻഡിനു സമീപം ഐടി സ്ഥാപനം നടത്തുന്ന ബിടെക് ബിരുദധാരികളാണ്.
ഇവർ അക്കൗണ്ട് ഉടമകളുടെ പണം അപഹരിക്കുന്നതിന് വ്യാജ എടിഎം കാർഡുകൾ നിർമിക്കാൻ പിൻ നമ്പർ അടക്കമുള്ള കാർഡ് വിവരങ്ങൾ ഉത്തരേന്ത്യയിലുള്ള കൂട്ടു പ്രതികൾക്ക് അയച്ചു കൊടുക്കുകയും നിശ്ചിത ശതമാനം തുക കമ്മിഷൻ പറ്റുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുകയുണ്ടായി.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുണ്ടാക്കിയ പ്രത്യേക അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ കെ.എസ്.സുഷാന്ത്, എസ്ഐമാരായ കെ.എം.ഷറഫുദ്ദീൻ, എ.കെ.നിഖിൽ, എസ്‍സിപിഒമാരായ സിജേഷ്, പ്രദീപൻ, റിദേഷ്, ഷനിൽ, സജിത്ത്, ഷിരാജ്, സൈബർ വിദഗ്ധൻ കെ.സരേഷ് എന്നിവരും ഉണ്ടായിരുന്നു.
Post Your Comments